ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിലെ 2025 -2026 അധ്യയന വർഷത്തെ വിവിധ മത്സരങ്ങളിലെ വിജയികളെ അനുമോദിച്ചു

Share this News

ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിലെ 2025 -2026 അധ്യയന വർഷത്തെ വിവിധ മത്സരങ്ങളിലെ വിജയികളെ അനുമോദിച്ചു . സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ.കെ രാജേഷ് അധ്യക്ഷനായിരുന്നു. സ്കൂൾ വൈസ് പ്രസിഡൻ്റ് ജയപ്രകാശ് എം.ജി , കൺവീനർ പ്രവീൺ പി. പ്രകാശ് , ട്രഷറർ ചന്ദ്രൻ വി.കെ , ജോയിൻ്റ് സെക്രട്ടറി രാജേഷ് പി .ആർ എന്നിവർ ചടങ്ങിൽ ആശംസകളറിയിച്ചു. സ്കൂൾ മാതൃ സമിതിയുടെ നേതൃത്വത്തിൽ സപ്തശക്തി സംഗമവും നടന്നു. സ്കൂൾ പ്രിൻസിപ്പൽ ജയ.കെ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളിലെ സപ്തശക്തികളെ കുറിച്ച് നീതു , സ്നേഹ , ആഷി എന്നിവർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പി.ടി.എ പ്രസിഡൻ്റ് അനുസജിത്ത് ചടങ്ങിന് നന്ദി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!