Share this News

ദേശീയപാത കൊമ്പഴയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്കും ബൈക്ക് യാത്രികനും പരിക്ക്. കൊമ്പഴ സ്വദേശിനി തെങ്ങോൺ വീട്ടിൽ അന്നമ്മ (62), ബൈക്ക് യാത്രികൻ ഒളകരയിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അന്തിക്കാട് സ്വദേശി സജീവ് (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും 108 ആംബുലൻസിൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.20ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന അന്നമ്മയെ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ അന്നമ്മയ്ക്ക് തലയ്ക്കും കാലിനും സാരമായി പരിക്കേറ്റു. പട്ടിക്കാട് നിന്നും കൺവെൻഷൻ കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് അപകടമുണ്ടായത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News