ദേശീയപാത വടക്കഞ്ചേരിയിൽ കാറിന് പുറകിൽ ലോറിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Share this News

ദേശീയപാത വടക്കഞ്ചേരിയിൽ കാറിന് പുറകിൽ ലോറിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.മംഗലംഡാം ഒലിംകടവ് പൂതംകോട് ജോസ് ജോസഫ് (63) ഭാര്യ അന്സമ്മ ജോസഫ് (60) എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച പകൽ ഒരു മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്.തൃശൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന കാർ സർവ്വീസ് റോഡിലേക്ക് ഇറങ്ങുന്നതിനായി വേഗത കുറച്ചപ്പോൾ പുറകെ വരുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഇടിച്ചതിനെ തുടർന്ന് കാർ ദേശീയപാത അറ്റകുറ്റപണികൾക്ക് വേണ്ടി നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിച്ചു.ദേശീയപാതയിൽ ടാറിംങ്ങിന് വേണ്ടി താല്ക്കാലികമായി ഗതാഗതം നിയന്ത്രിച്ചിരുന്നു.പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!