പീച്ചി ലൂർദ് മാതാ ദേവാലയത്തിൻ്റെ പട്ടയ രേഖകൾ റവന്യൂ മന്ത്രി കെ രാജൻ കൈമാറി

Share this News

അരനൂറ്റാണ്ടിലേറെയുള്ള ഇടവകക്കാരുടെ കാത്തിരിപ്പിനൊടുവിൽ പീച്ചി ലൂർദ് മാതാ ദേവാലയത്തിനു പട്ടയം ലഭിച്ചു. മന്ത്രി കെ.രാജൻ രേഖകകൾ കൈമാറി.
1971 ഓഗസ്റ്റിനു മുൻപായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ന്യായവിലയുടെ 15% നൽകിയാൽ മതിയെന്ന ഭൂപതിവു ചട്ട ഭേദഗതി കഴിഞ്ഞമാസം മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാനത്ത് ആദ്യമായി പട്ടയം അനുവദിച്ചത് പീച്ചി ലൂർദ് പള്ളിയുടെ ഭൂമിക്കാണ്
സ്‌ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി, വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചുനൽകാനുള്ള മാനദണ്ഡത്തിൽ ഇളവു വരുത്തിയതോടെ ജില്ലയിലുൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾക്കും ക്ഷേത്രങ്ങൾക്കും പള്ളികൾക്കും പട്ടയം ലഭിക്കാനുള്ള തടസ്സങ്ങൾ നീങ്ങിയതായി പള്ളിയിൽ നടത്തിയ സ്നേഹ സംഗമത്തിൽ മന്ത്രി പറഞ്ഞു.
വികാരി ഫാ.പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു. 1973ൽ പുറത്തിറങ്ങിയ, പ്രേംനസീർ, വിജയ ശ്രീ, അടൂർഭാസി തുടങ്ങിയവരഭിനയിച്ച പച്ചനോട്ടുകൾ എന്ന ചിത്രത്തിൽ പീച്ചി പള്ളിയുടെ പഴയ പള്ളിയുടെ മുൻപിൽ പ്രേം നസീർ പ്രാർഥിക്കുന്ന രംഗമുണ്ട്.
അരനൂറ്റാണ്ടുകഴിഞ്ഞിട്ടും സാങ്കേതിക പ്രശ്ന‌ങ്ങളിൽ കുടുങ്ങി പട്ടയം ലഭിക്കാതിരുന്ന ദേവാലയത്തിൻ്റെ ഒരേക്കറിലധികം വരുന്ന ഭൂമിക്കാണ് പട്ടയം ലഭിച്ചത്.
തഹസിൽദാർ ടി.ജയശ്രീ, പട്ടിക്കാട് ഫൊറോന പള്ളി വികാരി ഫാ.തോമസ് വടക്കൂട്ട്, മുൻ വികാരി ഫാ.ഫ്രാൻസിസ് തരകൻ, പാണഞ്ചേരി പഞ്ചായത്ത് സ്‌ഥിര സമിതി അധ്യക്ഷരായ സീന വർഗീസ്, വിനോദ് തേനംപറമ്പിൽ, പഞ്ചായത്ത് അംഗം സ്വപ്‌ന രാധാകൃഷ്ണൻ, സുനിൽ സണ്ണി, വിൻസന്റ് പയ്യപ്പിള്ളി എന്നിവർ പ്രസംഗിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!