Share this News

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിൽ പോട്ട ധ്യാന കേന്ദ്രം, ഡയറക്ടർ റവ.ഫാ. ഫ്രാൻസിസ് കർത്താനം വിസി & ടീം നേതൃത്വം നൽകുന്ന വചനോദയം ആത്മാഭിഷേക കൺവെൻഷൻ 2026 പള്ളി അങ്കണത്തിൽ വെച്ച് രാമനാഥപുരം രൂപത ബിഷപ്പ് മാർ പോൾ ആലപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി റവ.ഫാ. ഡോ.വിൻസെൻ്റ് ചെറുവത്തൂർ, അസി.വികാരി റവ.ഫാ. നിതിൻ പൊന്നാരി, ജനറൽ കൺവീനർ കൊച്ചുവർക്കി തരകൻ തുടങ്ങിയവർ നേതൃത്വം നൽകി. കൺവെൻഷൻ മാർച്ച് 1 വരെ വൈകീട്ട് 4.30 മുതൽ 9.30 വരെയാണ്. കൺവെഷനിൽ വി.കുർബ്ബാന, സൗഖ്യ ആരാധന, വചന ശുശ്രൂഷ ഉണ്ടായിരിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News