ഏഴു ദേശങ്ങൾ ചേർന്ന് ചിനക്കത്തൂർ പൂരം

Share this News

പുലരിച്ചോപ്പിൽ ദേവിയുടെ ആറാട്ടും, അക മ്പടിയായി ചെറുശ്ശേരി കുട്ടൻമാരാരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളവും പെരുംപൂരത്തിനു നാന്ദി കുറിച്ചു. ഭഗവതിയുടെ ഭൂതഗണങ്ങളായ പൂതനും തിറയും തിരുമുറ്റത്ത് ആനന്ദനൃത്തമാടി
ചിനക്കത്തൂർ തട്ടകത്തിലെ ഏഴു ദേശങ്ങളും വാദ്യവിരുന്നു കളുമായി പൂരപ്പുറപ്പാടിനു വെമ്പിനിന്നു. ഉച്ചനേരത്ത്, കതിനകളുടെ തിരികൾക്കു തീപകർന്നു. വെടിക്കെട്ടിന്റെ ഉഗ്രശബ്ദം മുഴങ്ങി. ഭഗവതിയുടെ സന്നിധാ നത്തെത്താൻ മോഹിച്ചുനിന്ന ദേശങ്ങളൊക്കെയും പടയോട്ടമെന്ന പോലെ ആൾത്തോളുകളിലേറി, കാവുമുറ്റത്തേക്കു കുതിച്ചുപാഞ്ഞു.
തൊട്ടുപിന്നാലെ, വാദ്യങ്ങളുടെ അകമ്പടിയോടെ ആനപ്പൂരങ്ങളും ആരവങ്ങളും എണ്ണിത്തീർക്കാൻ കഴിയാത്ത കാഴ്ച്‌ച വിരുന്നുകളും ചിനക്കത്തൂരിൻ്റെ സന്നിധാനം വിശിഷ്ട‌നേദ്യങ്ങളെന്ന പോലെ ഏറ്റുവാങ്ങി.
മാമാങ്ക ചരിത്രത്തിന്റെ പരിഛേദമെന്ന നിലയിൽ, തിരുമുറ്റത്ത് അരങ്ങേറിയ കുതിരകളിആവേശപ്പൊക്കത്തിൽ യുദ്ധമുറകളുടെ പ്രതീകാത്മകമായ കരുത്തു തെളിയിച്ചു. തിരുമുറ്റത്തുനിന്നു താൽക്കാലികമായി പിൻമാറിയ കുതിരക്കോലങ്ങൾക്കു പിന്നാലെ, തേരും തട്ടിൻ മേൽക്കൂത്തും സന്നിധാനത്തെത്തി.
കിഴക്കും പടിഞ്ഞാറും പന്തികളിൽനിന്നായി എഴുന്നള്ളിയ ആനപ്പൂരങ്ങൾ മുഖാമുഖം നിരന്നതോടെ പാണ്ടിമേളത്തിന്റെ ഊഴമെത്തി. മേളാസ്വാദനത്തിൻ്റെ ആനന്ദനിറവിൽ പുരുഷാരം താളത്തിനൊത്തു കൂട്ടുനിന്നു. ഇരുചേരികളിലെയും ആനപ്പൂരങ്ങൾ മുഖാമുഖം നിരന്നതോടെ കുടമാറ്റങ്ങളുടെ വിസ്മ‌യപ്പൂരം വിടർന്നു. തെക്കുമംഗലം ദേശ ത്തിന്റെയും പടിഞ്ഞാറൻ പന്തിയുടെയും വെടിക്കെട്ടുകളോടെ പകൽപൂരം പിരിഞ്ഞു.
ഇന്നു പുലർച്ചെ ആനപ്പൂരം, രാവിലെ ഭഗവതിക്കഭിമുഖമായി കൂട്ടിയെഴുന്നള്ളിപ്പു പൂർത്തിയാക്കി ഉപചാരം ചൊല്ലി പിരിഞ്ഞു

ചിനക്കത്തൂർ പൂരത്തിലെ പ്രധാനപെട്ട കുതിര എഴുന്നളളിപ്പിനായി കുതിരയുടെ കഴുത്ത് വെയ്ക്കുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!