Share this News

മൂലംകോട് കാവുങ്കൽ വിജയകുമാർ മകൾ ജിനു ( 21) ചെന്നൈയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ മരിച്ചു. ചെന്നൈ അംബേദ്ക്കർ ലോ കോളജിലെ നാലാം വർഷ വിദ്യാർഥിയാണ്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. ജിനുവും സുഹൃത്തുക്കളും സഞ്ചരിച്ച കാർ മറ്റൊരു കാറു മായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്കും പരുക്കുണ്ട്. ജിനുവിന്റെ മൃതദേഹം പോസ്റ്റ്മോർ ട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു.സംസ്കാരം ഇന്ന് (04.03.2026- ബുധൻ) രാവിലെ 10 മണിക്ക് തിരുവില്ലാമല ഐവർ മഠത്തിൽ.അമ്മ വിജയകുമാരി സഹോദരൻ ജിബിൻ
Share this News