തേങ്കുറിശിയിൽ പന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Share this News

തേങ്കുറിശ്ശി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിലും ബൈക്കിലുമായി പന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. അപകടത്തിൽ ബൈക്ക് യാത്രികനായ തേങ്കുറിശ്ശി വലിയാട്ടുകുന്ന് സ്വദേശി വിനീത് (28) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 7 51 ന് കൂനിശ്ശേരിയിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന കാർ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച പന്നിയുമായി ഇടിക്കുകയായിരുന്നു.
കാറിൽ ഇടിച്ച പന്നി റോഡിൽ വീണു അതേസമയം തേങ്കുറിശ്ശി ഭാഗത്തുനിന്ന് തിലങ്കാട് ഭാഗത്തേക്ക് പോയ വിനീതിന്റെ ബൈക്കിലും പന്നി ഇടിച്ചു . പരിക്കേറ്റ വിനീത് പ്രാഥമിക ചികിത്സ തേടി . അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ യാത്രക്കാരായ കുനിശ്ശേരി മനയ്ക്കാട്ടുകുന്ന് സ്വദേശികളായ ദീപക്ക്(20) ,അഭിറാം (16) , ദീപക്ക് (30), പ്രസാദ് (30), അഭിജിത്ത് (20), സൂരിജിത്ത് (22) എന്നിവർ രക്ഷപ്പെട്ടു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!