
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കിവരുന്ന ഭദ്രം കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായിട്ടുള്ള പട്ടിക്കാട് യൂണിറ്റ് മെമ്പർ കുട്ടി മുഹമ്മദിൻറെ നിര്യാണത്തെ തുടർന്ന് പട്ടിക്കാട് യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിൻറെ കുടുംബത്തിന് 10 ലക്ഷം രൂപ മരണാനന്തര ധനസഹായ വിതരണം യൂണിറ്റ് പ്രസിഡൻ്റ് ജോബി പറപ്പുള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൃശ്ശൂർ ജില്ല സെക്രട്ടറിയും ഒല്ലൂർ നിയോജകമണ്ഡലം ചെയർമാനുമായ ബിജു എടക്കളത്തൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിന്നു ടീച്ചർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പള്ളി സ്വാഗതവും ആശംസിച്ച യോഗത്തിൽ പണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരും അതിലുപരി വ്യാപാരികളുമായ ആര്യ ശരത് അജു തോമസ് , നിയോജകമണ്ഡലം കൺവീനർ ശേഖരേട്ടൻ, യൂണിറ്റ് ജോയിൻ സെക്രട്ടറി ബെന്നി കോയ്പ്പറ്റയിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ഷിനോജ് കല്ലടയിൽ, വനിതാവിൻ പ്രസിഡൻ്റ് രാഗിണി മുകുന്ദൻ മറ്റ് എക്സി. മെമ്പർമാരും ഒട്ടേറെ വ്യാപാരികളും പങ്കെടുത്ത ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡൻ്റ് അബി. എം കെ നന്ദിയും പ്രകാശിപ്പിച്ചു.
സംഘടനാപരമായ പ്രവർത്തനങ്ങൾക്ക് എന്നും കെട്ടുറപ്പോടെ കൂടെ നിൽക്കുന്ന പട്ടിക്കാട് യൂണിറ്റിന് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ പ്രത്യേക അഭിവാദ്യങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം പരാമർശിക്കുകയുണ്ടായി.
വ്യാപാരികൾക്ക് എന്നും കൈത്താങ്ങാവുന്ന ഒട്ടേറെ നൂതന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഏകോപനസമിതി ഭാരവാഹികൾക്ക് പാണഞ്ചേരി പഞ്ചായത്തിന്റെ എല്ലാവിധ നന്ദിയും ആശംസകൾ മിന്നു ടീച്ചർ അർപ്പിക്കുകയുണ്ടായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

