Share this News

വാണിയംപാറ മഹല്ലിൻ്റെ കീഴിലുള്ള മഞ്ഞവാരി തഖ്‌വ മസ്ജിദിൽ സമൂഹ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വാണിയംപാറ മഹല്ല് ഉസ്താദ് ഹൈദർ അൽ ഹസനി ഇഫ്താർ വിരുന്നിന്റെ ഉദ്ഘാടനം നിർവഹിച്ച് ഇഫ്താർ സന്ദേശവും നൽകി. മഞ്ഞവാരി തഖ്‌വ മസ്ജിദ് ഇമാം സെയ്ദ് അഹമ്മദ് ഇബ്രാഹിം സഹദി സ്വാഗതം പറഞ്ഞ പരിപാടിയിൽ മഹല്ല് പ്രസിഡൻറ് അഷറഫ് അധ്യക്ഷത വഹിച്ചു. വൈകിട്ട് ആറ് മണിയോട് കൂടി ആരംഭിച്ച ഇഫ്താർ വിരുന്നിൽ ജനപ്രതിനിധികളും പൊതു പ്രവർത്തകരും പങ്കെടുത്ത് പെരുന്നാൾ സന്ദേശം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News