
പറളി: തനിമ കലാസാഹിത്യ വേദി പറളി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എടത്തറ മഹിമ ഓഡിറ്റോറിയത്തിൽ വെച്ച് ഫാസ്റ്റ് ബിസിനസ്സ് ലൈൻ തനിമ കലാസന്ധ്യ സംഘടിപ്പിച്ചു.പ്രഗത്ഭരായ നിരവധി കലാകാരന്മാരാണ് പരിപാടിയിൽ അണിനിരന്നത്.പ്രശസ്ത പാട്ടുകാരൻ സേവേറിയോസ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.വിളയിൽ ഫസീല മുഖ്യാതിഥിയായി.


ഷഹബാസ് പാലക്കാട്, സിറാജ് പാലക്കാട്, മജീഷ്യൻ അഭിരൂപ്, പുല്ലാങ്കുഴൽ വിദഗ്ദൻ ഷിഹാബ്, ഭാഗ്യരാജ് തുടങ്ങി 15 പ്രാദേശിക കലാകാരൻമാർ പങ്കെടുത്ത പരിപാടിയിൽ സാഹിത്യകാരൻ രഘുനാഥൻ പറളി, ചിത്രകാരൻ രഘുനാഥ് മേനോൻ, നർത്തകി ദീപ്തി, വിളയിൽ ഫസീല, പ്രവാസി സംരംഭകൻ ഹിലർ അബ്ദുള്ള,ഫാദർ സേവേറിയോസ് തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അബ്ദുറബ്ബ് രചിച്ച മലമുകളിൽ നിന്നൊരു നീരുറവ എന്ന കവിതാ സമാഹാരം ബിന്ദുപുഴക്കിൽ പ്രകാശനം ചെയ്തു.


കവി രാമചന്ദ്രൻ, നാടൻപാട്ട് കലാകാരൻ രാമൻകുട്ടി, RJ നന്ദ, മൻസൂർ കൊറ്റിയോട്, ജൂനിയർ മെജീഷ്യൻ അഭിരൂപ്, തനിമ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഹംസ കാരക്കാട് എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. പറളി പഞ്ചായത്ത് പ്രസിഡന്റ് കെ.ടിസുരേഷ് കുമാർ,തനിമ സംസ്ഥാന എക്സികുട്ടിവ് മെമ്പർ സക്കീർ ഹുസൈൻ, ജില്ലാ രക്ഷാധികാരി ബഷീർ ഹസൻ മാസ്റ്റർ, തനിമ തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് സജദിൽ മുജീബ് എന്നിവർ സംസാരിച്ചു.
പ്രദേശത്തെ ഒട്ടനവധി കലാ പ്രവർത്തകരുടെ സാന്നിധ്യം സദസ്സിനെയും സമ്പന്നമാക്കി.


നേരിട്ടും ഓൺലൈനിലുമായി ഏതാണ്ട് അയ്യായിരം ആളുകൾ പരിപാടി ആസ്വദിച്ചു.കലാ സാഹിത്യ വേദി പറളി ചാപ്റ്റർ പ്രസിഡന്റ് സുധീർ സുലൈമാൻ, ജനറൽസെക്രട്ടറി നൗഷാദ് പറളി,ട്രഷറർ അൻഫർ എ എം,വൈസ് പ്രസിഡന്റ് സിറാജ് പറളി, സി അബ്ദുൾ റഹ്മാൻ, ജോയന്റ് സെക്രട്ടറി അബ്ദുറബ്ബ് മാസ്റ്റർ തുടങ്ങിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG

