Share this News

വണ്ടാഴിയിൽ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ ( 31) ആണ് മരിച്ചത്. വീടിൻ്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ഷേർളി . ഭാര്യ: അമിത (കാഞ്ഞിരപ്പിള്ളി വടശേരി കുടുംബാംഗം) ,മകൾ: എലനോറ (രണ്ട് വയസ്) . സഹോദരങ്ങൾ: ലിയ (കാനഡ), ലിഷ (പി.ജി വിദ്യാർഥിനി, ബംഗളൂരു) .മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News