Share this News

തൃശ്ശൂരിൽ നിന്നും പാലക്കാട് പോകുന്ന പാതയിൽ കൊമ്പഴയിൽ വെച്ച് നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് സർവീസ് റോഡും കടന്ന് റോഡിൻറെ അരികത്തുള്ള ചാലിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാർ യാത്രക്കാരായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. അവരെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദേശീയപാത റിക്കവറി വിഭാഗം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടം സംഭവിക്കുന്നതിന് അല്പം മുൻപ് വരെ ദേശീയപാതയുടെ സർവീസ് റോഡിൽ ടാറിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. അപകട സമയത്ത് തൊഴിലാളികൾ സർവീസ് റോഡിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News