വടക്കഞ്ചേരി വേല ഇന്ന് ആഘോഷിക്കും

Share this News

നാടിന്റെ ആഘോഷമായി വടക്കഞ്ചേരി കൊടിക്കാട്ടുകാവ് ഭഗവതി കാർത്തിക തിരുനാൾ ആറാട്ട് വേല ഇന്ന് വിവിധ പരിപാടികളോടെ നടത്തും. വേലയുടെ ഭാഗമായി വലിയ ആറാട്ട് ആഘോഷിച്ചു. ആറാട്ടുകടവിലെ പൂജയ്ക്കുശേഷം പഞ്ചവാദ്യത്തിന്റെയും ആനയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടന്നു.
പഞ്ചവാദ്യത്തിന് കലാമണ്ഡലം മോഹനൻ മാരാർ നേതൃത്വം നൽകി. 101 പന്തങ്ങളുടെ അകമ്പടിയോടെ അശ്വതി കുമ്മാട്ടി കാവു കയറി. ഓട്ട കുമ്മാട്ടിയും നടന്നു. വേല ദിവസമായ ഇന്ന് പുലർച്ചെ 4.30 ന് ചടങ്ങുകൾ തുടങ്ങും. സമ്പൂർണ ദേവീമാഹാത്മ്യ പാരായണം, കലശാഭിഷേകം, പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ നടപ്പുര പഞ്ചാരി മേളം, എഴുന്നള്ളത്ത്, ദേശ സംഗമം, മേളം, ഉച്ചയ്ക്ക് ഈടു വെടിക്കുശേഷം കാരയങ്കാട് ദേശത്തിന്റെ കുതിര വരവ്, പ്രസാദ ഊട്ട് എന്നിവയുണ്ടാകും.
2 ന് പുഴക്കലിടത്ത് നിന്ന് ക്ഷേത്രത്തിലേക്ക് മാമാങ്കത്തിന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ പുറപ്പാട് നടക്കും. നാലിന് അഞ്ചാനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത്. കാവടി, ദേവന്യത്തം എന്നിവ നടക്കും. 6 ന് വിവിധ ദേശങ്ങൾ വടക്കഞ്ചേരി മന്ദത്ത് സംഗമിക്കും. പഞ്ചവാദ്യം, പഴുവിൽ രഘുമാരാരുടെ നേത്യ ത്വത്തിൽ പാണ്ടിമേളം, വെടിക്കെട്ട്, കളംപാട്ട്, രാത്രി 10 ന് താല പ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് എന്നിവ നടക്കും. നാളെ പുലർച്ചെ കേളി, കാഴ്ചശീവേലി, പൊട്ടിവേല പുറപ്പാട്, തിരിച്ചെഴുന്നള്ളത്ത്, ചെറിയ ആറാട്ട് എന്നി വയോടെ വേല സമാപിക്കും.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News
error: Content is protected !!