
ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി മുണ്ടുപാലം ജംഗ്ഷനിൽ എത്തി
ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
കെ.എസ്.ആർ.ടി.സി (K.S.R.T.C) സർവ്വീസുകൾ
.ചാലക്കുടി, എറണാകുളം ഭാഗത്തേക്ക്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള ബസ്സുകൾ കൂർക്കഞ്ചേരി – ചിയ്യാരം വഴി പോകേണ്ടതാണ്. തിരിച്ചുവരുന്നവ ഒല്ലൂർ കുരിയച്ചിറ വഴി മുണ്ടുപാലം എത്തി ഇടത്തോട്ട് തിരിഞ്ഞ് മാതൃഭൂമി ജംഗ്ഷൻ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഓർഡിനറി ബസ്സുകൾ:
ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സർവ്വീസ് നടത്തേണ്ടതാണ്.
പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവർ ലുലു ജംഗ്ഷനിൽ നിന്ന്
വലത്തോട്ട് തിരിഞ്ഞ് വെസ്റ്റ് ഫോർട്ട് – കാൽവരി റോഡ് – പൂത്തോൾ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരികെ ഇതുവഴി തന്നെ സർവ്വീസ് നടത്തേണ്ടതുമാണ്.
ഷൊർണ്ണൂർ, വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ നിന്നുള്ളവ
പാട്ടുരായ്ക്കൽ, പൂങ്കുന്നം വഴി ലുലു ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് അയ്യന്തോൾ – വെസ്റ്റ് ഫോർട്ട് – കാൽവരി റോഡ് – പൂത്തോൾ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരികെ ഇതുവഴി തന്നെ സർവ്വീസ് നടത്തേണ്ടതുമാണ്.
മറ്റ് ചെറിയ വാഹനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ: പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്.
കുന്നംകുളത്തുനിന്ന് പാലക്കാട്ടേക്ക് (ബസ്സ്, ട്രെയിലർ എന്നിവ ഒഴികെ): മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർ ഹൗസിൽ വന്ന് പൊങ്ങണംക്കാട്, ചിറക്കോട് – മുടിക്കോട് വഴി പോകേണ്ടതാണ്.
കുന്നംകുളത്തുനിന്ന് എറണാകുളത്തേക്ക് (ബസ്സ്, ട്രെയിലർ എന്നിവ ഒഴികെ): മുണ്ടൂരിൽ നിന്നും തിരിഞ്ഞ് കൊട്ടേക്കാട് – വിയ്യൂർ പാലം വഴി പവർ ഹൗസിൽ വന്ന് പൊങ്ങണംക്കാട്. മുക്കാട്ടുക്കര വഴി പോകേണ്ടതാണ്.
മേൽ പറഞ്ഞ റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പൊതുജനങ്ങൾ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കുകയും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
(പുറപ്പെടുവിച്ചത്: സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്, തൃശ്ശൂർ സിറ്റി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

