നൂറിന്റെ നിറവില്‍ ചാക്കോ മാത്യൂ വോട്ടിട്ടു

Share this News

നൂറിന്റെ നിറവില്‍ ചാക്കോ മാത്യൂ വോട്ടിട്ടു



നൂറിന്റെ നിറവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ടിട്ട് ചാക്കോ മാത്യൂ. പ്രായാധിക്യം അലട്ടുന്നതിനാല്‍ ഒറ്റയ്ക്ക് നടക്കാന്‍ കഴിയാതെ വീട്ടില്‍ കഴിയുന്ന നൂറ് വയസ്സ് പ്രായമുള്ള വടക്കഞ്ചേരി ഗാന്ധിഗ്രാമം നീലപ്പള്ളി വീട്ടില്‍ ചാക്കോ മാത്യൂവാണ് ബുധനാഴ്ച ഉച്ചയ്ക്ക് വോട്ടിട്ടത്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം എട്ടുവര്‍ഷമായി മകള്‍ റീത്താമയുടെയും മരുമകന്‍ ഫിലിപ്പിൻ്റെയും കൂടെയാണ് താമസിച്ചുവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പോയി വോട്ടിട്ട ചാക്കോ ഇത്തവണ വോട്ട് തരൂര്‍ മണ്ഡലത്തേക്ക് മാറ്റി ചേര്‍ത്തു. ഇതോടെ ബി.എല്‍.ഒ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വീട്ടില്‍ വോട്ടു രേഖപ്പെടുത്താനായി എത്തിയത്. വോട്ടിന്റെ കാര്യം ചാക്കോയോട് പറഞ്ഞതും സ്ഥാനാര്‍ഥികളുടെ പേരും, ചിഹ്നവും എന്താണെന്നാണ് തിരിച്ച് ചോദിച്ചത്. പിന്നീട് മകളുടെ സഹായത്തോടെ വോട്ടിട്ടു. ചൂണ്ടുവിരലില്‍ മഷി പുരട്ടിയതോടെ ജനാധിപത്യ അവകാശം വിനിയോഗിച്ച സന്തോഷത്തിലാണ് ചാക്കോ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!