Share this News

മേലാർകോട് കോട്ടേക്കുളത്ത് നീന്തുന്നതിനിടെ കൈ കുഴഞ്ഞ് യുവാവിന് ദാരുണാന്ത്യം

അമ്മവീട്ടിൽ വിരുന്നിനെത്തിയ യുവാവ് മേലാർകോട് കോട്ടേക്കുളത്ത് നീന്തുന്നതിനിടയിൽ മുങ്ങിമരിച്ചു. തരൂർ കുറുപ്പത്ത്കാട് സ്വദേശി ചന്ദ്രന്റെയും പ്രീതയുടെയും (ആശാ വർക്കർ) മകൻ യദു (18) ആണ് മരിച്ചത്.
നെന്മാറ കല്ലംപാടത്തുള്ള അമ്മയുടെ വീട്ടിൽ അവധിക്ക് വിരുന്നിനെത്തിയതായിരുന്നു യദു. ഇതിനിടെ കോട്ടേക്കുളത്ത് ഇറങ്ങിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. കുളത്തിൽ നീന്തുന്നതിനിടയിൽ അപ്രതീക്ഷിതമായി കൈ കുഴഞ്ഞതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News