
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ
ഉയർന്ന ട്രോൾ നൽകി യാത്ര ചെയ്യുന്നവർ അപകടത്തിൽ പെടുന്ന സാഹചര്യമുണ്ടായാൽ ദേശീയപാത അധികൃതരുടെ ആംബുലൻസ് സൗകര്യം ലഭിക്കുന്നില്ല എന്ന് പരാതി. കഴിഞ്ഞദിവസം മണ്ണുത്തി സർവീസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചതിനുശേഷം ബൈക്ക് യാത്രികൻ 20 മിനിറ്റോളം ആണ് ആംബുലൻസ് കാത്ത് റോഡിൽ കിടക്കേണ്ട സാഹചര്യം ഉണ്ടായത്. ടോൾ പിരിവ് നടക്കുന്ന റോഡിൽ ആംബുലൻസ്, ക്രെയിൻ , റിക്കവറി വാഹനങ്ങൾ എന്നിവ ഉണ്ടാകണമെന്നാണ് ചട്ടം. കുതിരാൻ തുരങ്കത്തിന് സമീപത്തും ആംബുലൻസും ട്രെയിനും സദാസമയം സജ്ജമാക്കണമെന്നും ചട്ടമുണ്ടെങ്കിലും ഇത് പാലിക്കുന്നില്ല. നിലവിൽ ആംബുലൻസ് നിർത്തിയിരിക്കുന്നത് ടോൾ പിരിവ് കേന്ദ്രമായ പന്നിയങ്കരയിൽ മാത്രമാണ്. ഇതോടുകൂടി പന്നിയങ്കര പ്രദേശങ്ങളിലും പരമാവധി വാണിയംപാറ വരെയുള്ള ഭാഗങ്ങളിലും മാത്രമാണ് ആംബുലൻസ് സേവനം ലഭിക്കുന്നത്. മണ്ണുത്തി മുതൽ വാണിയമ്പാറ വരെയുള്ള മേഖലകളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ ഭൂരിഭാഗം അപകടങ്ങളിലും അപകടങ്ങളിൽ പെട്ട ആളുകളെ ആശുപത്രിയിൽ എത്തിച്ചത് 108 ആംബുലൻസിന്റെയോ സ്വകാര്യ ആംബുലൻസുകളുടെ യോ സഹായത്തോടുകൂടിയാണ്. നിലവിൽ ക്രൈം സൗകര്യ മാത്രമാണ് ദേശീയപാത അതോറിറ്റി നൽകുന്നത്. എന്നാൽ ഇതിനെതിരെയും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കുതിരാൻ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് ഇതുവരെ സർവീസ് റോഡ് നിർമ്മിക്കുകയോ റോഡ് വീതി കൂട്ടുകയോ ചെയ്തിട്ടില്ല. മൂന്നു വരിയിലൂടെ വരുന്ന വാഹനങ്ങൾ മേഖലയിൽ വില്ലൻവളവ് എത്തുമ്പോൾ രണ്ടു വരിയിലേക്ക് ചെറുതാവുകയാണ് ചെയ്യുന്നത്. ഇത്തരം സ്ഥലങ്ങളിൽ അപകടത്തിൽ പെടുമ്പോൾ ദേശീയപാതകരുടെ വീഴ്ച മറച്ചുവെക്കാൻ പെട്ടെന്ന് തന്നെ അപകടത്തിൽപ്പെട്ട വാഹനങ്ങളെ നീക്കം ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനുപുറമേ ദേശീയപാതയിൽ ദീർഘദൂര വാഹനങ്ങൾക്ക് വിശ്രമിക്കാൻ നിർത്തിയരാനുള്ള യാതൊരു സംവിധാനവും സജ്ജമാക്കിയിട്ടില്ല. മമ്മദ് പടിയിൽ ട്രക്ക് ബേ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും നിലവിൽ അത് കരാർ കമ്പനിയായ പി എസ് ടി യുടെ സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ്. കരാർ കമ്പനിയുടെ സാധനങ്ങൾ സൂക്ഷിക്കാൻ ടോൾ നൽകി യാത്ര ചെയ്യുന്ന ആളുകളുടെ സേവനത്തെ മനപ്പൂർവ്വം ഇല്ലാതാക്കുകയാണ് ദേശീയപാത അതോറിറ്റി. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. അഭിലാഷ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HgassA0GNoq9roGA7IJApH?mode=gi_t

