വിസാർഡ് അക്കാദമിയുടെ നേട്ടം; കേരള ഫുട്ബോൾ അസോസിയേഷൻ സ്റ്റേറ്റ് യൂത്ത് ലീഗ് അണ്ടർ 13, 15 വിഭാഗങ്ങളിലെ കുട്ടികൾ പാലക്കാട് ജില്ലാ ടീമിൽ ഇടം നേടി

Share this News

കേരള ഫുട്ബോൾ അസോസിയേഷൻ സ്റ്റേറ്റ് യൂത്ത് ലീഗ് അണ്ടർ 15 ഏജ് വിഭാഗത്തിൽ 10 കുട്ടികളും അണ്ടർ 13 വിഭാഗത്തിൽ 12 കുട്ടികളും വിസാർഡ് ഫുട്ബോൾ അക്കാദമി കണ്ണമ്പ്രയിൽ നിന്നും പാലക്കാട് ജില്ലാ ടീമിൽ ഇടം നേടി നാല് പൂൾ തരം തിരിച്ചാണ് മത്സരങ്ങൾ നടക്കുക കോഴിക്കോട് കണ്ണൂർ വയനാട് കാസർകോട് എന്നീ ജില്ലകൾ A പൂളിലും തൃശ്ശൂർ പാലക്കാട് മലപ്പുറം എന്നീ ജില്ലകൾ B പൂളിലും എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകൾ C പൂളിലും കൊല്ലം തിരുവനന്തപുരം ജില്ലകൾ ഡി പൂളിലും മത്സരിക്കും അണ്ടർ 15 വിഭാഗത്തിൽ B പൂളിൽ പാലക്കാടിന്റെ ആദ്യ മത്സരം തൃശ്ശൂർ ജില്ലയ്ക്ക് എതിരെയും അണ്ടർ 13 വിഭാഗത്തിൽ ആദ്യ മത്സരം മലപ്പുറം ജില്ലാ ടീമുമായും നടക്കും കണ്ണമ്പ്ര പഞ്ചായത്ത് ഗ്രൗണ്ടിൽ കഴിഞ്ഞ രണ്ടു വർഷമായി വിസാർഡ് ഫുട്ബോൾ അക്കാദമിയിൽ പരിശീലനം ചെയ്തുവരുന്ന കുട്ടികൾക്കാണ് പാലക്കാട് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മികച്ച ഒരു ഫുട്ബോൾ ഗ്രൗണ്ട് ഉള്ളതിനാൽ മാത്രമാണ് കുട്ടികളെ മികച്ച പരിശീലനം നൽകി ജില്ലാ ടീമിലേക്കും കേരള ടീമിലേക്കും ഐ ലീഗ് മത്സരങ്ങളിലേക്കും എത്തിക്കുവാൻ കഴിയുന്നത് എന്നും കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിനും ഭരണസമിതിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു എന്നും ഇനിയും കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി വളർത്തിയെടുത്ത് ഭാവിയുടെ ഫുട്ബോൾ താരങ്ങൾ ആക്കി മാറ്റിയെടുക്കുവാൻ അക്കാദമി ശ്രമിച്ചുകൊണ്ടിരിക്കും എന്നും അക്കാദമിയുടെ കോച്ചും മാനേജിങ് ഡയറക്ടർ മായ പി എച്ച് നിഷാദ് അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t


Share this News
error: Content is protected !!