വടക്കഞ്ചേരി എംഈഎസ് സെൻട്രൽ സ്കൂളിന് സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 100% വിജയം

Share this News

സി ബി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ, വടക്കഞ്ചേരി എം ഈ എസ് സെൻട്രൽ സ്കൂൾ 100% വിജയം കരസ്ഥമാക്കി. വിജയികളെ ആദരിക്കൽ ചടങ്ങ്, തരൂർ എം എൽ എ പി പി സുമോദ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രസ്ഥാനമാണ് എം ഈ എസ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ ചെയർമാൻ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീജ രാജ്ശേഖർ സ്വാഗതം ആശംസിച്ചു.
വടക്കഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പ്രസാദ് അധ്യാപകരെ ആദരിച്ചു.
ചടങ്ങിൽ വടക്കഞ്ചേരി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്‌ കെ എം ജലീൽ, പി ടി എ പ്രസിഡന്റ്‌ ഷാജഹാൻ, സ്കൂൾ ട്രഷറർ ഗനി ജയഭാരത്, ജോ. സെക്രട്ടറി ജിയസുദീൻ പടിഞ്ഞാറേക്കര, എ സലിം, ജോസ് വെട്ടുവയലിൽ, യാക്കൂബ് പടിക്കൽ , ജയകുമാർ മാസ്റ്റർ, അനൂജ, വിജയികളെ അനുമോദിച്ചു സംസാരിച്ചു. സ്കൂൾ സെക്രട്ടറി സുലൈമാൻ ചിഞ്ചൂസ് നന്ദി രേഖപ്പെടുത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t


Share this News
error: Content is protected !!