
പനംകുറ്റി ക്വാറി പരിസരത്ത് മാലിന്യ നിക്ഷേപം രൂക്ഷം; വന്യജീവി ഭീഷണിയും ഉയരുന്നു

കിഴക്കഞ്ചേരി പഞ്ചായത്തിലെ വാൽക്കുളമ്പ്–മേരിഗിരി മലയോര ഹൈവേയിൽ പനംകുറ്റി കോറി പരിസരത്ത് അനിയന്ത്രിതമായി മാലിന്യം തള്ളുന്നത് ഗുരുതര പ്രശ്നമായി മാറുന്നു. പാതയോരങ്ങളിലും കോറിയുടെ മുകൾഭാഗത്തും പ്ലാസ്റ്റിക് കുപ്പികൾ, തെർമോക്കോൾ എന്നിവ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിൽ നിക്ഷേപിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്.
ജനവാസ മേഖലയോടും വനമേഖലയോടും ചേർന്ന പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വന്യജീവികളെ ആകർഷിച്ച് അവയെ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ ഇടയാക്കുന്നുവെന്നാണ് നാട്ടുകാരുടെ ആശങ്ക.
ഇതിനിടെ പ്രദേശത്ത് കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ മാലിന്യ നിക്ഷേപം പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മാലിന്യം തള്ളുന്നത് തടയാനും ഇതിനകം കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനും ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിയമലംഘകരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
