കുഴൽപ്പണം തട്ടിയെടുക്കാൻ പാലക്കാട് ചിറ്റൂരിൽ തമ്പടിച്ച 13 അംഗ സംഘം ചിറ്റൂർ പോലീസിന്‍റെ പിടിയില്‍

Share this News

കുഴൽപ്പണം തട്ടിയെടുക്കാൻ പാലക്കാട് ചിറ്റൂരിൽ തമ്പടിച്ച 13 അംഗ സംഘം ചിറ്റൂർ പോലീസിന്‍റെ പിടിയിലായി. ചിറ്റൂർ കമ്പിളിച്ചുങ്കത്തുവെച്ചാണ് തൃശ്ശൂർ, എറണാകുളം സ്വദേശികളായ 13 പേരെ ചിറ്റൂർ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് ഒരു ടെമ്പോ ട്രാവലറും രണ്ട് കാറുകളും ഒരു ബൈക്കും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കുഴൽപ്പണം കൊണ്ടുവരുന്നവർക്ക് നേരെ പ്രയോഗിക്കാൻ കരുതിയ മുളക് സ്പ്രേയും പൊലീസ് കണ്ടെടുത്തു. പിടിക്കപ്പെടാതിരിക്കാൻ വാഹനത്തിൽ സജ്ജമാക്കാൻ കരുതിയ മൂന്ന് വ്യത്യസ്ത നമ്പർ പ്ലേറ്റുകൾ, വാഹനങ്ങളുടെ പേരും മറ്റു വിവരങ്ങളും മറയ്ക്കുന്നതിനുള്ള സ്‌പ്രേ പെയ്ന്റ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.
കുഴൽപ്പണം തട്ടുന്ന സംഘം കമ്പിളിച്ചുങ്കത്ത് തമ്പടിച്ചിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചിറ്റൂർ പൊലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News
error: Content is protected !!