
അഭയം ചാരിറ്റബിൾ ട്രസ്റ്റ് വണ്ടാഴി ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികൾ ആയിട്ടുള്ള നിർധനരായ വയോധികർക്ക് കിടക്കകൾ കൈമാറി .പാലിയേറ്റിവ് കെയർ ടീമുമായി ബന്ധപ്പെട്ട് അഭയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം കെ ബോസ് ദിവസങ്ങൾക്കു മുൻപ് കിടപ്പു രോഗികളായിട്ടുള്ളവരുടെ വീടുകൾ സന്ദർശിച്ചിരുന്നു.ആ സന്ദർഭത്തിൽ ആണ് പല കിടപ്പ് രോഗികളും നിലത്തു പായയിലും, കട്ടിലിന്റെ പലകയിലും മാത്രമാണ് കിടക്കുന്നതെന്നു അറിയാൻ സാധിച്ചത്.
തുടർന്നാണ് കിടപ്പു രോഗികൾക്ക് ശരീരം വേദനിക്കാതെ കിടക്കുവാനായി കിടക്കകൾ കൊടുക്കണമെന്ന് അഭയം ചാരിറ്റബിൾ ട്രസ്റ്റ് തീരുമാനം എടുത്തതെന്ന് ചെയർമാൻ എം കെ ബോസ് പറഞ്ഞു.വണ്ടാഴി ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ.രമേഷിന്റെ സാനിധ്യത്തിൽ ട്രസ്റ്റ് ചെയർമാൻ എം കെ ബോസ് ആണ് കിടക്ക കൈ മാറിയത്.കൂടാതെ അഭയം ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ആയ വത്സമ്മ ബോസ്, പ്രമോദ്,ജോവിൻ പാലിയേറ്റിവ് കെയർ അംഗങ്ങൾ തുടങ്ങിവരും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/EpnPTjGwey02N3SsMdYYJH