മാരക മയക്കുമരുന്നായ എംഡിഎം യുമായി വടക്കഞ്ചേരിയിൽ യുവാവ് പിടിയിൽ

Share this News

മാരക മയക്കുമരുന്നായ എംഡിഎം യുമായി
ബാംഗ്ലൂർ വിനായനഗർ ഷാഹിൽ (20) നെ വടക്കഞ്ചേരി എസ്ഐ സുധീഷ് കുമാർ അറസ്റ്റ് ചെയ്തു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തേനിടുക്ക് അപ്ലൈഡ് സയൻസ് കോളേജിന് സമീപത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. പോലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ് . സംശയാസ്പദമായി കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.ഇയാളിൽ നിന്നും അഞ്ചര ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ചില്ലറ വിൽപ്പനക്കായാണ് ഇയാൾ മരുന്ന് എത്തിച്ചിരുന്നത്. യുവാക്കൾ മയക്കു മരുന്നിന് അടിമയാവുന്നത് വർദ്ധിച്ച് വരുകയാണ് ഇത് പോലുള്ളവരാണ് എല്ലായിടങ്ങളിലും എത്തിച്ച് കൊണ്ടിരിക്കുന്നത് കൂടുതൽ അന്വേഷണം തുടർന്നു വരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX


Share this News
error: Content is protected !!