പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു

Share this News


പാലക്കാട് ഒറ്റപ്പാലം സ്വദേശി രശ്മിയാണ് മരിച്ചത്. വീട്ടുവളപ്പില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടെയാണ് തലയില്‍ തേങ്ങ വീണത്. 31 വയസായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.അടുക്കളയുടെ പിന്‍ഭാഗത്തുള്ള തെങ്ങില്‍ നിന്ന് തേങ്ങ വീണാണ് യുവതി മരിച്ചത്. സംഭവം നടന്നയുടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യുവതിയ്ക്ക് രണ്ട് മക്കളാണുള്ളത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX


Share this News
error: Content is protected !!