
തിരുവനന്തപുരം: കുത്തക കമ്പനികളുടെ ടാക്സി സേവനത്തിന് ബദലായി കേരളത്തിന്റെ സ്വന്തം ഓൺലൈൻ ടാക്സി.ഓണസമ്മാനമായി നിരത്തിലിറക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തൊഴിൽ വകുപ്പിനു കീഴിലെ കേരള മോട്ടോർ വാഹന തൊഴിലാളി ക്ഷേമബോർഡ് മുൻകൈയെടുത്താണ് “കേരളസവാരി’ എന്ന ഓൺലൈൻ ടാക്സി നിരത്തിലിറക്കുന്നത്. ഡ്രൈവർമാർക്ക് പരിശീലനമുൾപ്പെടെ സേവനം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി തൊഴിൽ വകുപ്പ് അധികൃതർ പറഞ്ഞു. വിശദാംശങ്ങൾ ബുധനാഴ്ച മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും.തിരുവനന്തപുരം നഗരത്തിലാണ് ആദ്യഘട്ടം.സ്ത്രീകളടക്കം 500 ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് പരിശീലനം നൽകി.

‘തർക്കരഹിത സുരക്ഷിതയാത്ര’ എന്നതാണ് സന്ദേശം. നിരക്കിളവ് ഉൾപ്പെടെ യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ സേവനവും ടാക്സിക്കാർക്ക് വരുമാനവും ഉറപ്പാക്കും. ജി.പി.എസ്.അധിഷ്ഠിത മൊബൈൽ ആപ്പ് വഴിയാണ് സേവനം. ഇതിനുള്ള സാങ്കേതികസം വിധാനം പാലക്കാട്ടെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസുമായി (ഐ.ടി.ഐ.) ചേർന്നാണ് സജ്ജമാക്കിയത്. മോട്ടോർ വാഹന വകുപ്പ്, പോലീസ്,ഐ.ടി.മിഷൻ തുടങ്ങിയവയുമായി സഹകരിച്ചായിരിക്കും കേരളസവാരി നടപ്പാക്കുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX