
യൂത്ത് കോൺഗ്രസ് തരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു…
കണ്ണമ്പ്ര കോപ്പറേറ്റീവ് ബാങ്കിലെ അഞ്ചേ മുക്കാൽ കോടിയുടെ അഴിമതി വിജിലൻസ് അന്വേഷിക്കുക, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുക, നിയമനടപടി സ്വീകരിച്ച് തുറങ്കലിൽ അടയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് തരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമ്പ്ര ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് ചെയ്തു. ജനാധിപത്യ കേരളത്തിൽ തെറ്റ് ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാതെ പാർട്ടി അന്വേഷണം നടത്തി ഒതുക്കി തീർക്കുന്ന പ്രവണത ആഭ്യന്തരവകുപ്പിന് അപമാനകരമാണെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച DCC പ്രസിഡന്റ് A. തങ്കപ്പൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് തരൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപാടം അധ്യക്ഷത വഹിച്ചു . യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഫെബിൻ , വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. അയ്യപ്പൻ ,യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി പ്രമോദ് തണ്ടലോട്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ രമേഷ് പ്രധാനി, വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. മോഹൻദാസ് , കണ്ണമ്പ്ര മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശിവദാസ് ,ksu മുൻ നിയോജകമണ്ഡലം പ്രസിഡന്റ് വിപിൻ കോട്ടായി,മുൻ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ വി. എസ് ഷാജഹാൻ, നിയോജകമണ്ഡലം ഭാരവാഹികളായ റിയാസ് കൊട്ടേക്കാട് , അജീഷ് ആനമാറി എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX

