അങ്കമാലി റെയിൽവേ സ്റ്റേഷനിൽ റെയിൽ പാളം മുറിച്ചു കടക്കുമ്പോൾ വിദ്യാർഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു

Share this News

അങ്കമാലി റെയിൽവേ സ്റ്റേഷനിൽ റെയിൽ പാളം മുറിച്ചു കടക്കുമ്പോൾ വിദ്യാർഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്.

ആലുവ ഭാഗത്തു നിന്നു ട്രെയിൻ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നിൽക്കവെ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയിൽവേ റിപ്പയർ വാൻ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ അനു ഇരുമ്പുകമ്പിയിൽ ഇടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു.

അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ വിദ്യാർഥിനിയാണ്. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസിറങ്ങുന്ന വിദ്യാർഥികൾ റെയിൽവേ ട്രാക്ക് കുറുകെ കടന്നു സമീപത്തെ കോളജുകളിലേക്കു പോകുന്ന പതിവുണ്ട്. കുറച്ചു നാൾ മുൻപും സമാനമായി ഒരു വിദ്യാർഥിനി ട്രെയിനിടിച്ചു മരിച്ചിരുന്നു.


Share this News
error: Content is protected !!