Share this News

വര്‍ണ്ണശബളമായി കലാപരിപാടികൾ.75-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷ പരിപാടിയില്‍ കോട്ടമൈതാനത്ത് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണശബളമായ കലാപരിപാടികളും അരങ്ങേറി. പാലക്കാട് ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ലളിതഗാനം, കാണിക്കമാത ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ സംഘനൃത്തം, പാലക്കാട് മോയന്‍ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മൈം എന്നിവ നടന്നു. കലാപരിപാടികള്‍ കാണികള്‍ക്ക് ആസ്വാദ്യകരമായി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HryoiSIWpDhAWtlXhKndxy


Share this News