
വിഷം കഴിച്ച് കുടുംബാംഗങ്ങൾ ; ഒരാളുടെ നില ഗുരുതരം.കട ബാധ്യത ഒരു കുടുംബത്തിലെ 4 പേർ വിഷം കഴിച്ചു ഒരാളുടെ നില ഗുരുതരം കിഴക്കഞ്ചേരി കോട്ടേകുളം ഒടുകിൻ ചോട് ഇരോലിക്കൽ ജോയിയുടെ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയായ കൊബനാൽ വീട്ടിൽ രാജപ്പൻ (65) ഭാര്യ. ആനന്ദവല്ലി. 60) മകൻ അനിഷ് 35) മകൾ സീത (ആശാ ) എന്നിവരാണ് ഇന്ന് വൈകിട്ട് 4 മണിയോടെ വിഷം കഴിച്ചത് തുടർന്ന് അവശരായ ഇവർ കടപ്പാറയിലെ മറ്റൊരു മകളെ വിവരം അറിച്ചതിനെ തുടർന്ന് അഞ്ചു മണിയോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാലക്കാട് ജില്ലാ അശുപത്രിയിൽ ചികിൽസയിലാണ് ഇവർ നാല് വർഷമായി ഇവിടെ ടാപ്പിംഗ് തൊഴിലാളിയാണ്. തോട്ടത്തിലെ വീട്ടിൽ തന്നെയാണ് താമസവും. കീടനാശനിയാണ് ഇവർ കഴിച്ചെതെന്ന് പോലീസ് പറഞ്ഞു. സീതയുടെ നിലയാണ് ഗുരുതരം എന്ന് ഡോക്ടർമാർ പറഞ്ഞു. വടക്കഞ്ചേരി പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക👇
https://chat.whatsapp.com/HryoiSIWpDhAWtlXhKndxy




