ആനക്കട്ടിമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ ആനയെ ചികിത്സിക്കാനുള്ള ശ്രമം തുടരുന്നു

Share this News

‍പാലക്കാട് ആനക്കട്ടിമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ ആനയെ ചികിത്സിക്കാനുള്ള ശ്രമം തുടരുന്നു. രണ്ട് കുങ്കിയാനകളും 10 പേരുള്ള ഏഴ് സംഘങ്ങളും ആനയെ പിന്തുടരുന്നുണ്ടെങ്കിലും ആന സ്ഥലംമാറിക്കൊണ്ടിരിക്കയാണെന്ന് ഡി.എഫ്.ഒ. അറിയിച്ചു. കേരളാതിർത്തിയിലും വനപാലകർ സാഹചര്യം വിലയിരുത്താനായി നാല് സ്‌ക്വാഡുകൾ രൂപവത്‌കരിച്ചിട്ടുണ്ട്. ഡോക്ടർമാരായ സുകുമാർ, വിജയരാഘവൻ, സദാശിവം എന്നിവരുടെ നേതൃത്വത്തിൽ മയക്കുമരുന്നുമായി ബുധനാഴ്ച ആനയെക്കണ്ട ചെങ്കുട്ടയിൽ എത്തിയെങ്കിലും സമയം വൈകിയതിനെത്തുടർന്ന് തിരിച്ചെത്തി.വ്യാഴാഴ്ചനടത്തിയ തിരച്ചിലിൽ ആന കാരമട റേഞ്ചിലെ നിലംപതി ഉക്കയൂർ മലഭാഗത്ത്‌ കണ്ടതായി വനപാലകർ അറിയിച്ചു. ഡ്രോൺ ക്യാമറ ഉപയോഗിച്ചും നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം അനുകൂലമായാൽ ആനയെ ഉടൻ മയക്കു വെടിവെച്ച് പിടികൂടുമെന്ന് അധികൃതർ അറിയിച്ചു.


Share this News
error: Content is protected !!