വെള്ളി മെഡല്‍ നേടിയ ശ്രീശങ്കറിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

Share this News

ശ്രീശങ്കറിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ പാലക്കാട് യാക്കര സ്വദേശി ശ്രീശങ്കര്‍ മുരളിയെ ജില്ലാ ഭരണകൂടം മൊമെന്റോ നല്‍കി ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശ്രീശങ്കറിന് മൊമെന്റോ കൈമാറി. തുടര്‍ന്ന് ശ്രീശങ്കറിനെയും മാതാപിതാക്കളെയും പൊന്നാട അണിയിച്ചു. എ.ഡി.എം. കെ. മണികണ്ഠന്‍ അധ്യക്ഷനായി. കേവലം മില്ലീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് സ്വര്‍ണ മെഡല്‍ നഷ്ടപ്പെട്ടതെന്നും ഈ നഷ്ടത്തില്‍നിന്നും പാഠം ഉള്‍ക്കൊണ്ടാകും മുന്നോട്ടുള്ള പരിശ്രമമെന്നും ശ്രീശങ്കര്‍ പറഞ്ഞു. ആദരവിന് ജില്ലാ ഭരണകൂടത്തോട് നന്ദിയും അറിയിച്ചു. പരിശീലനത്തില്‍ തുച്ഛ സൗകര്യങ്ങളില്‍നിന്നുള്ള വലിയ നേട്ടമാണ് ശ്രീശങ്കറിന്റേതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുക എന്ന പാഠവും ശ്രീശങ്കറിന്റെ വിജയത്തിലുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
പഠനത്തില്‍ മിടുക്കനായ ശ്രീശങ്കറിന് കായികരംഗത്തുള്ള അടുപ്പവും പാഷനും മനസിലാക്കി മാതാപിതാക്കള്‍ എന്ന നിലയില്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നതായി അച്ഛന്‍ എസ്. മുരളിയും കഴിവു മാത്രം പോര ഭാഗ്യവും വേണമെന്ന് അമ്മ കെ.എസ്. ബിജിമോളും പറഞ്ഞു. പരിപാടിയില്‍ ആര്‍.ഡി.ഒ. ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) വി.ഇ. അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹുസൂര്‍ ശിരസ്തദാര്‍ എ. അബ്ദുള്‍ ലത്തീഫ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പ്രദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക

https://chat.whatsapp.com/L79UsVxHOWcI1IAt7SPxtb


Share this News
error: Content is protected !!