പാട്ടോല അപ്പക്കാട് റബ്ബർ തോട്ടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി

Share this News

പാട്ടോല റബ്ബർ തോട്ടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ.

കഴിഞ്ഞ ദിവസം റബ്ബർ തോട്ടത്തിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പോലീസ് പിടികൂടി.
മുഖ്യ പ്രതി പുതുക്കോട് തച്ചനടി ചെറു കാഞ്ഞിരകോട് രതീഷിനെയും കൊണ്ട് പോലീസ് സംഭവ സ്ഥലത്ത് തെളിവിടുപ്പ് നടത്തി. വെള്ളിയാഴ്ച പകൽ മൂന്ന് മണിയോടു കൂടിയാണ് പുതുക്കോട് അപ്പക്കാട് യാക്കൂബ് മകൻ അജ്മൽ (21) നെ പാട്ടോലക്ക് സമീപം റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെറുകാഞ്ഞിരകോട് കാട്ടുപന്നിയെ പിടിക്കാൻ വച്ച കമ്പിയിൽ നിന്നും യുവാവ് ഷോക്കേറ്റു മരിക്കുകയായിരുന്നു.
പന്നിക്ക് ഷോക്ക് വച്ചവർ അജ്മൽ മരിച്ച് കിടക്കുന്നത് കണ്ടതിനെ തുടർന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള പട്ടോലയിലെ റബ്ബർ തോട്ടത്തിൽ കൊണ്ട് ഇടുകയായിരുന്നു.

ആലത്തൂർ DYSP K M ദേവസ്യയുടെ നേതൃത്വത്തിലുള്ളവ പോലീസ് സംഘമാണ് അന്വേഷണം നടന്നത്


Share this News
error: Content is protected !!