മംഗലംഡാമില്‍നിന്നും മണ്ണുനീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി സംയുക്ത സര്‍വേ തുടങ്ങി

Share this News

മംഗലംഡാമില്‍നിന്നും മണ്ണുനീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി സംയുക്ത സര്‍വേ തുടങ്ങി. ഇറിഗേഷന്‍ വകുപ്പും റിസര്‍വോയറില്‍നിന്നും മണ്ണെടുക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ള ദര്‍ത്തി കന്പനിയുമാണ് ബോട്ടില്‍ സഞ്ചരിച്ച്‌ അന്തിമ സര്‍വേ നടത്തുന്നത്.

മുന്പ് പലതവണ നടത്തിയിട്ടുള്ള സര്‍വേയില്‍നിന്നും വ്യത്യസ്തമായി മണ്ണ് അടിഞ്ഞുകൂടി കിടക്കുന്ന പ്രദേശങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന നടക്കുന്നത്. മുന്പത്തെ ഡാറ്റകളുമായി ഇപ്പോള്‍ കിട്ടുന്ന കണക്കുകളും താരതമ്യം ചെയ്താകും മണ്ണിന്‍റെ തോത് തീരുമാനിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.

മംഗലംഡാം

2.95 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ര്‍ മ​ണ്ണു​നീ​ക്കം ചെ​യ്യാ​നാ​ണ് നേ​ര​ത്തെ​യു​ള്ള തീ​രു​മാ​നം. ര​ണ്ടു​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് മ​ണ്ണെ​ടു​ക്കു​ക. മ​ണ്ണി​ല്‍ 35 ശ​ത​മാ​ന​വും മ​ണ​ലാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞു ഡി​സം​ബ​ര്‍ 10ന് ​ശേ​ഷ​മേ മ​ണ്ണെ​ടു​ക്ക​ല്‍ തു​ട​ങ്ങൂ​വെ​ന്ന് ക​രാ​ര്‍ ക​ന്പ​നി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ മ​ണി മേ​നോ​ന്‍ പ​റ​ഞ്ഞു.

പൊന്‍കണ്ടം റോഡില്‍ കുന്നത്ത് ഗേറ്റ് ജംഗ്ഷനടുത്ത് റിസര്‍വോയറിന്‍റെ കരഭാഗത്ത് ബണ്ട് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. എര്‍ത്ത് ഡാമിലും ഇത്തരത്തിലുള്ള ബണ്ട് നിര്‍മിക്കും. ഡ്രഡ്ജര്‍വഴി വലിച്ചെടുക്കുന്ന മണ്ണുസംഭരണത്തിനും കലക്കുവെള്ളം ഒരാഴ്ചപിടിച്ച്‌ നിര്‍ത്തുന്നതിനുമാണ് ബണ്ട് ഉപയോഗപ്പെടുത്തുന്നത്. 17.7 കോടി രൂപയ്ക്കാണ് മണ്ണുനീക്കാന്‍ കരാര്‍ കൊടുത്തിട്ടുള്ളത്. മണ്ണ്, മണല്‍ വില്പനയെല്ലാം കരാര്‍കന്പനി തന്നെയാണ് നടത്തുക. മൂന്നുവര്‍ഷമാണ് മണ്ണെടുക്കാനുള്ള സമയപരിധി.


Share this News
error: Content is protected !!