
ബസ് യാത്രികയുടെ മാലപൊട്ടിച്ചു;നിരവധി കേസുകളില്‍ പ്രതിയായ യുവതികൾ അറസ്റ്റിൽ .ബസ് യാത്രികയുടെ മാലപൊട്ടിച്ച കേസിൽ നിരവധി കേസുകളില്‍ പ്രതിയായ രണ്ട് യുവതികളെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടിഗൽ സ്വദേശികളായ സന്ധ്യ, കാവ്യ എന്നിവരെയാണ് പിടികൂടിയത്. ഓണക്കാലത്തെ തിരക്കിനിടയില്‍ കവര്‍ച്ചാസാധ്യത മുന്നില്‍ക്കണ്ട് ബസ് ജീവനക്കാര്‍ക്ക് പതിവ് മോഷ്ടാക്കളുടെ ചിത്രം പതിപ്പിച്ച നോട്ടിസ് കൈമാറി പൊലീസ് ബോധവല്‍ക്കരണം നടത്തി.കഴിഞ്ഞദിവസമാണ് ബസിൽ
ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തച്ചൻകോട് സ്വദേശിനിയുടെ രണ്ടുപവൻ സ്വർണമാല ഇരുവരും കവര്‍ന്നത്. മാലപൊട്ടിച്ചത് അറിഞ്ഞ യാത്രക്കാരി ബഹളം വച്ചതോടെ മാല ബസ്സിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.കണ്ണനൂരിൽ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിച്ചു.ഇരുവരവും പലതവണ പേരുക മാറ്റി പറഞ്ഞു.ചോദ്യം ചെയ്യലിൽ മാല മോഷ്ടിച്ചത് സമ്മതിച്ചു. ഒന്നാം പ്രതിയായ സന്ധ്യയ്ക്കും കാവ്യയ്ക്കും വിവിധ പേരുകളിൽ
കേസുകളുണ്ട്.കഴിഞ്ഞദിവസങ്ങളില്‍ നഗരത്തില്‍ വ്യത്യസ്ത ഇടങ്ങളിലായി മാല കവര്‍ച്ചാക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓണക്കാലത്തെ തിരക്കിനിടയില്‍ കൂടുതല്‍ കവര്‍ച്ചാസാധ്യത മുന്നില്‍ക്കണ്ട് സൗത്ത് പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണവും തുടങ്ങി.വനിതാ പൊലീസുകാര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തി പതിവ് മാല മോഷ്ടാക്കളുെട ചിത്രം പതിപ്പിച്ച ജാഗ്രതാ കാര്‍ഡ് കൈമാറി.ബസ്സിന്റെ മുന്നിലും പിന്നിലും ഈ ചിത്രം പതിപ്പിക്കണമെന്നും പ്രത്യേക ജാഗ്രത വേണമെന്നും ജീവനക്കാരോട് വ്യക്തമാക്കി.
