ദേശീയപാതയിൽ വീണ്ടും വാഹന അപകടം അപകട കാരണം സിഗ്നൽ സംവിധാനങ്ങളുടെ കുറവ് ജനകീയ കൂട്ടായ്മ സിഗ്നൽ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഒരു വർഷം തികയുന്നു. യാതൊരു വിധ പ്രവർത്തനങ്ങളും തുടങ്ങിയിട്ടില്ല

Share this News

ബൊളേറോ ആണ് തെറ്റായ ദിശയിൽ വന്നത്
അപകടത്തിൽ രണ്ട് വണ്ടിയുടെയും മുൻവശം തകർന്നു ഡസ്റ്ററിന്റെ എയർ ബാഗ് പുറത്ത് വന്നു.

കൊമ്പഴ മന്മദ് പടിയിലെ അപകട കാരണം സിഗ്നൽ സംവിധാനങ്ങളുടെ കുറവ്
ഏതിലേ പോകണം എന്ന് അറിയാത്ത അവസ്ഥ

മന് മദ് പടിയിലെ ഡൈവേർട്ട് ചെയ്ത് പോകുന്ന ഭാഗം ഒരു ചെറിയ ബോർഡ് മാത്രം

ആളുകൾക്ക് ചെറിയ പരിക്കു മാത്രം

വാണിയമ്പാറ കൊമ്പഴ മന്മദ് പടയിൽ ഇന്ന് കാലത്ത് ഉണ്ടായ അപകടം വില്ലൻ വളവിൽ നിന്നും മുകളിലെ റോഡിലൂടെ വാഹനങ്ങൾ കയറി വരുന്നത് പതിവ് കാഴ്ച്ചയാണ് നിലവിലെ റോഡിന്റെ ശോചനീയ അവസ്ഥയും അകലെ നിന്നു വരുന്ന വാഹനത്തിന് മനസ്സിലാക്കാൻ കഴിയാത്തതുമാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നത്

എത്ര അപകടങ്ങൾ സംഭവിച്ചാലും ഞങ്ങൾക്ക് ഒരു ഉത്തരവാദിത്വം ഇല്ല എന്ന രീതിയിലാണ് നിർമ്മാണ കമ്പനി ശക്തമായ ജനകീയ സമരങ്ങൾക്ക് ഒരു വിലാണ് ഇവിടെ റോഡ് കഴിഞ്ഞ വർഷങ്ങളിൽടാറിംഗ് തന്നെ ചെയ്യുന്നത്

ഇവിടെ ഒരു നല്ല സിഗ്നൽ സംവിധാനങ്ങൾ വെച്ചില്ലെങ്കിൽ ഒരു പാട് അപകട സാധ്യത ഉള്ള മേഖലയാണിത് ശക്തമായ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണം എന്ന് പറഞ്ഞ് ജനകീയ കൂട്ടായ്മ പാലക്കാട് NH ഓഫീസിൽ പരാതി നൽകിയിട്ട് ഈ മാസം ഒരു വർഷം തികയുന്നു എന്നിട്ടും ഒരു നടപടിയും ഇല്ല

തെറ്റായ ദിശയിൽ കയറി പോകുന്ന വാഹനങ്ങൾ നേരായ വഴിയിൽ റോഡ് പൂർണ്ണമായും തകർന്നതാണ് ഇതിലൂടെ പോകുന്നതിന്റെ പ്രധാന കാരണം

Share this News
error: Content is protected !!