വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസക്ക് മുൻപിൽ പ്രതിഷേധിച്ചു.വാണിയമ്പാറ മുതൽ വടക്കഞ്ചേരി വരെയുള്ള ആറുവരിപ്പാതയുടെ മുഴുവൻ പ്രദേശത്തും സർവീസ് റോഡ് നിർമിക്കണമെന്നും പ്രദേശവാസികൾക്ക് സൗജന്യപാസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസക്ക് മുൻപിൽ പ്രതിഷേധിച്ചു.വടക്കഞ്ചേരി മേൽപ്പാലത്തിന്റെ അപാകത പരിഹരിക്കുക, പന്തലാംപാടം സ്കൂളിന് മുൻപിൽ ഫുട് ഓവർ ബ്രിജ് നിർമിക്കുക, വാണിയമ്പാറയിൽ അടിപ്പാത നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വടക്കഞ്ചേരി പഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് അദ്ധ്യക്ഷനായി. സർവീസ് റോഡ് നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ നിർമാണ കമ്പനി ഓഫിസ് ഉപരോധിച്ച് സമരം ശക്തമാക്കുമെന്ന് ജനകീയവേദി ഭാരവാഹികൾ അറിയിച്ചു.ജനകീയവേദി ജനറൽ കൺവീനർ ജിജോ. അറയ്ക്കൽ,വൈസ് ചെയർമാൻ സുരേഷ് വേലായുധൻ,പന്തലാംപാടം സമരസമിതി പ്രസിഡന്റ് പി.ജെ.ജോസ്, വി.ഗംഗാധരൻ,ജെയിംസ് പടമാടൻ,എ.ജോസ്, ഷിബു ജോൺ,മോഹനൻ പള്ളിക്കാട് ,എ.സലീം തണ്ടലോട്,സി.സി.സുരേന്ദ്രൻ,സി.കെ.അച്ചുതൻ, കെ.ശിവദാസ്എന്നിവർ പ്രസംഗിച്ചു.
വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസക്ക് മുൻപിൽ പ്രതിഷേധിച്ചു
Share this News
Share this News