ഐടി കമ്പനി ജോലി കളഞ്ഞ് ലഹരിക്കടത്ത് നടത്തിയ യുവാക്കളെ വാളയാറിൽ എക്സൈസ് പിടികൂടി

Share this News

ഐടി കമ്പനി ജോലി കളഞ്ഞ് ലഹരിക്കടത്ത് നടത്തിയ യുവാക്കളെ വാളയാറിൽ എക്സൈസ് പിടികൂടി.ജോലി അന്വേഷിച്ച് ബെംഗലൂരുവിലെത്തിയ മലയാളി യുവാവ് ലഹരി വില്‍പനക്കാരനാകാന്‍ തയ്യാറായി നാട്ടിലേക്ക് മടങ്ങി.സ്വദേശമായ തൃശൂരിലേക്കുള്ള യാത്രയില്‍ മാരക ലഹരിയായ മുപ്പത് ഗ്രാം മെത്താംഫിറ്റമിനുമായി കൃഷ്ണമൂര്‍ത്തിയെ വാളയാറില്‍ എക്സൈസ് പിടികൂടി.നാട്ടിലെത്തിയാല്‍ കൃഷ്ണമൂര്‍ത്തിയില്‍ നിന്ന് ലഹരി വാങ്ങാന്‍ കാത്തിരിക്കുന്ന നിരവധി യുവാക്കളുടെ ശബ്ദസന്ദേശവും ഫോണില്‍ കണ്ടെത്തി.
വയനാട്ടിലെ ബിരുദ പഠനത്തിനിടെയാണ് ബെംഗലുരൂവിന്റെ തിരക്ക് കൃഷ്ണമൂര്‍ത്തിയുടെ മനസില്‍ കയറിക്കൂടുന്നത്.പഠനം കഴിഞ്ഞാല്‍ ബെംഗലൂരുവില്‍ ജോലി ചെയ്യണമെന്നത് ആഗ്രഹമായി.തൃശൂരിലെ ഐടി കമ്പനിയിലെ ജോലിക്കിടയിലും വേഗത്തിലുള്ള യാത്രയായിരുന്നു ലക്ഷ്യം. അങ്ങനെയാണ്
തൃശ്ശൂരിലെ ജോലി ഉപേക്ഷിച്ച് കഴിഞ്ഞയാഴ്ച ബെംഗലൂരുവിലെത്തിയത്.ജോലി അന്വേഷിക്കുന്നതിനിടെ തൊഴില്‍ വഴിയുള്ള വരുമാനത്തെക്കാള്‍ കൂടുതല്‍ പണം കിട്ടുന്നതിന് ചില ഉപായങ്ങളുണ്ടെന്ന് ബെംഗലൂരുവിലെ തന്നെ ചില മലയാളികള്‍ കൃഷ്ണമൂര്‍ത്തിയെ ഓര്‍മപ്പെടുത്തി. അങ്ങനെയാണ് മെത്താംഫിറ്റമിന്‍ വില്‍പനയുടെ സാധ്യതയെക്കുറിച്ച് പറഞ്ഞത്.നേരത്തെ ഉപയോഗിച്ചിരുന്ന ലഹരിയുടെ തീവ്രതയെക്കുറിച്ച് കൂടി ആലോചിച്ചപ്പോള്‍ ജോലിയെക്കാള്‍ നല്ലത് ലഹരി നാട്ടിലെത്തിച്ചുള്ള വില്‍പനയെന്ന് കൃഷ്ണമൂര്‍ത്തിക്കും തോന്നി.അതോടെ ജോലി അന്വേഷണം അവസാനിപ്പിച്ച് ലഹരി നിറഞ്ഞ കവറും ശരീരത്തില്‍ ഒളിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ആദ്യമായുള്ള ലഹരികടത്തെന്നാണ് കൃഷ്ണമൂര്‍ത്തിയുടെ മൊഴിയെങ്കിലും നേരത്തെ ഏതെങ്കിലും ഇടപാടുണ്ടോ എന്നതും പരിശോധിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇


https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!