കുറ്റിപ്പാടം വാതക ശ്മശാനത്തിന് തറക്കല്ലിട്ടു

Share this News

മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടം തൊട്ടിയത്തറയില്‍ പുതിയ വാതകശ്മശാനത്തിന് തറക്കല്ലിട്ടു. കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 53.54 ലക്ഷം രൂപയും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായ 20 ലക്ഷം രൂപയും ചെലവിട്ട് ഗായത്രി പുഴയുടെ തീരത്ത് ആധുനിക സൗകര്യങ്ങളോടെയാണ് ശ്മശാനം നിര്‍മിക്കുക. തൊട്ടിയത്തറയില്‍ നടന്ന പരിപാടിയില്‍ മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബി സുധ അധ്യക്ഷയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മുംതാജ്, മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. അലൈരാജ്, ആരോഗ്യ സ്ഥിരം സമിതി പ്രസിഡന്റ് കെ.ജി. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രദേശിക വാർത്തകൾ Whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!