
ലഹരിക്കെതിരെ ജനകീയ കവചം ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബീനാമോൾ നിർവ്വഹിച്ചു.ലഹരിക്കെതിരെ ജനകീയകവചം പ്രചരണപ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഗവ.വിക്ടോറിയ കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോൾ നിർവ്വഹിച്ചു. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിന് ഭീഷണി സൃഷ്ടിച്ച് ലഹരി എന്ന മഹാവിപത്ത് സമൂഹത്തിൽ പടരുകയാണ്. അതുയർത്തുന്ന ആരോഗ്യപരവും സാമൂഹ്യപരവുമായ പ്രതിസന്ധികളെ മുൻ നിർത്തിയാണ് ലഹരിക്കെതിരെ വിപുലമായ ബഹുജന കാമ്പയിൻ ആരംഭിക്കുന്നത്.

സെപ്തംബർ ഒന്ന് മുതൽ 20 വരെ 192 മേഖല കേന്ദ്രങ്ങളിൽ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും.ജനകീയ സദസ്സിൽ വച്ച് സ്ഥിരം ജാഗ്രതാ സമിതികൾ രൂപീകരിക്കും.വിദ്യാർത്ഥികൾ,അധ്യാപകർ,രക്ഷിതാക്കൾ,മത നേതാക്കൾ, പൊതുപ്രവർത്തകർ, വായനശാല,ക്ലബ് ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഇതിൽ അണിനിരത്തും.
ജില്ലയിലെ 2571 യൂണിറ്റുകളിൽ സെപ്റ്റംബർ 18 ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കും.ജില്ലാ തല ഉദ്ഘാടനത്തിൽ ജില്ലാ പ്രസിഡൻ്റ് ആർ.ജയദേവൻ അധ്യക്ഷനായി. എക്സൈസ് കമ്മിഷണർ ജയപാലൻ,മനോമിത്ര എം ഡി ഡോ.പ്രേമദാസൻ, സൈക്യാട്രി വിഭാഗം മേധാവി പാർത്ഥസാരഥി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് ഷക്കീർ, ജില്ലാ വൈസ് ശലീഷ ശങ്കർ, എസ് കിഷോർ, സെക്രട്ടറിയറ്റംഗങളായ ആർ ഷനോജ്,ഷൈജു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് വിപിൻ എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ സ്വാഗതവും ജില്ലാ ട്രഷറർ അഡ്വ. എം രൺദീഷ് നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU