നെന്മാറ ബ്ലോക്ക് സാക്ഷരതാ മിഷൻ; തുല്യതാ ക്ലാസ്സുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി നിർവ്വഹിച്ചു

Share this News

നെന്മാറ ബ്ലോക്ക് സാക്ഷരതാ മിഷൻ; തുല്യതാ ക്ലാസ്സുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി നിർവ്വഹിച്ചു.നെന്മാറ ബ്ലോക്ക്‌ സാക്ഷരതാ മിഷൻ പത്താം ക്ലാസ്സ്, ഹയർ സെക്കന്ററി തുല്യതാ ക്ലാസ്സുകളുടെ ഉദ്ഘാടനം നെന്മാറ GGHSS ൽ  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലീലാമണി നിർവ്വഹിച്ചു. ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷ പ്രേമലത അധ്യക്ഷത വഹിച്ചു.

ജില്ലാ കോഓർഡിനേറ്റർ ഡോ മനോജ്സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ രാജൻ, സെയ്‌തലികുട്ടി,ബ്ലോക്ക്‌ മെമ്പർ ഫാറൂഖ്, പഠിതാവും ഗ്രാമ പഞ്ചായത്ത്‌ മെമ്പറുമായ മിസ്രിരിയ എന്നിവർ സംസാരിച്ചു.ബ്ലോക്ക്‌ കോഓർഡിനേറ്റർ സന്തോഷ്‌ സ്വാഗതവും പ്രേരക് ചന്ദ്രിക നന്ദിയും പറഞ്ഞു.പഞ്ചായത്തുകളിലെ പ്രേരക്മാരും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!