ആലത്തൂർ വെങ്ങന്നൂർ ജി.എൽ.പി. സ്കൂളിന് ആധുനിക ഫർണ്ണീച്ചറുകൾ, നവീകരിച്ച എൽ.പി ക്ലാസ് മുറികളുടേയും ഉദ്ഘാടനം കെ.ഡി. പ്രസേനൻ എം.എൽ.എ. നിർവഹിച്ചു

Share this News

ആലത്തൂർ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ആലത്തൂർ വെങ്ങന്നൂർ ജി.എൽ.പി. സ്കൂളിന് നൽകിയ ആധുനിക ഫർണ്ണീച്ചറുകളും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച എൽ.പി. ക്ലാസ് മുറികളുടേയും ഉദ്ഘാടനം കെ.ഡി. പ്രസേനൻ എം.എൽ.എ. നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ വിനിയോഗിച്ചാണ് വെങ്ങന്നൂർ ജി.എൽ.പി. സ്കൂളിന് ആധുനിക ഫർണ്ണീച്ചറുകൾ നൽകിയത്.

ആലത്തൂർ ബ്ലോക്കിന്റെ അഞ്ച് ലക്ഷം ചിലവിലാണ് എൽ.പി. ക്ലാസ് മുറികൾ നവീകരിച്ചിരിക്കുന്നത്. മുഴുവൻ ക്ലാസുകളിലും മോഡേൺ ഫർണീച്ചർ, കുട്ടികൾക്ക് ഇരിക്കാനും ബാഗ് മറ്റുള്ള സാമഗ്രികൾ സൂക്ഷിക്കാനുള്ള ഫർണീച്ചർ, പുസ്തകങ്ങൾ വെക്കാനുള്ള ഷെൽഫുകൾ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് എല്ലാ ക്ലാസുകളും ടൈലുകൾ പതിപ്പിക്കുകയും വൈദ്യുതീകരണ പ്രവൃത്തികളും ക്ലാസ് റൂം നവീകരണത്തിൻ്റെ ഭാഗമായി പൂർത്തിയാക്കിയിട്ടുണ്ട്.



പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈനി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബാബു മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.വി. കുട്ടികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചന്ദ്രൻ പരുവക്കൽ, പഞ്ചായത്തംഗം എം. അബ്ദുൾ കലാം, ടി. രാജൻ, ബി.പി.സി.വി ജെ. ജോൺസൺ, ദിശ മണ്ഡലം കൺവീനർ എ. ജ്യോതി കൃഷ്ണൻ, എസ്.എം.സി ചെയർമാൻ എ. ഷമീർ, പ്രധാനധ്യാപിക എസ്.ഡി രാജ, പി.ടി.എ പ്രസിഡൻ്റ് എസ്. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!