
റിപ്പോർട്ട് : ബെന്നി വർഗ്ഗീസ്

ആരോഗ്യവകുപ്പ് സബ് സെന്റർ ജീർണ്ണാവസ്ഥയിൽ തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് അധികൃതർ
നെന്മാറ : അയിലൂർ കുടുംബ ക്ഷേമ കേന്ദ്രത്തിന് കീഴിൽ ഒലിപ്പാറ, കൊടിക്കരിമ്പിൽ പ്രവർത്തിക്കുന്ന കുടുംബ ക്ഷേമ കേന്ദ്രത്തിലെ കീഴിൽ പ്രവർത്തിക്കുന്ന സബ് സെന്റർ കെട്ടിടം ബലക്ഷയം മൂലം മേൽക്കൂര തകർന്ന് വെള്ളം കിനിഞ്ഞിറങ്ങി ചുമരുകളും ജനൽ വാതിലുകളും ദ്രവിച്ച് അപകടവസ്ഥയിലായിട്ടും അയിലൂർ പഞ്ചായത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പുനർനിർമാണത്തിനോ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആക്ഷേപം ഉന്നയിക്കുന്നു. 1984 ൽ ഇന്ത്യ പോപ്പുലേഷൻ പ്രോജക്റ്റിന്റെ ഭാഗമായി നിർമ്മിച്ച ആരോഗ്യവകുപ്പ് നിർമിതി മോഡലിൽ ഓടുകൾ ഉപയോഗിച്ച് മേൽക്കൂര വാർത്ത കെട്ടിടമാണ് വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെയും പരിപാലനം നടത്താതെയും നിലം പൊത്താറായ അവസ്ഥയിലായത്. ആദ്യകാലങ്ങളിൽ ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് താമസിച്ച് പ്രാദേശികമായി ചികിത്സാ നടപടികൾ നടത്തിയിരുന്ന കേന്ദ്രമാണിത്. ഇപ്പോൾ ഒരു ജെ പി എച്ച് എൻ നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെയും ആഴ്ചയിൽ രണ്ടുദിവസം കുത്തിവെപ്പും ജീവിതശൈലി രോഗങ്ങൾക്ക് അയിലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനവും ചികിത്സയും ആശാവർക്കർമാരുടെ പ്രവർത്തന കേന്ദ്രവും ഈ കേന്ദ്രത്തിലാണ് നടത്തുന്നത്.കെട്ടിടം നിലം പൊത്താറായതിനാൽ കെട്ടിടത്തിന് പുറത്ത് മേശയും കസേരയും ഇറക്കിവെച്ചാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര അടർന്നുവീണു വെള്ളം ഒലിച്ചു കെട്ടിലും കെട്ടിടത്തിനകത്ത് മരുന്നുകളും രേഖകളോ പോലും സൂക്ഷിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് വാതിലുകളും ജനലുകളും പഴകിയ ദ്രവിച്ചതിനാൽ അടച്ചുപൂട്ടുന്നതിന് പോലും കഴിയാത്ത സ്ഥിതിയിലാണ്. ഈ ആരോഗ്യ സബ് സെന്റർ സ്ഥാപിച്ച സമയത്ത് ആരംഭിച്ച മറ്റ് സ്ഥലങ്ങളിലെ ആരോഗ്യ സബ് സെന്ററുകൾ ഇപ്പോൾ കെട്ടിടങ്ങളും മറ്റും പുതുക്കി പണിത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു തുല്യമായ നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അയിലൂർ പഞ്ചായത്തിലെ സബ് സെന്ററുകൾ ഇപ്പോഴും അവഗണനയിലാണ് പഞ്ചായത്തിലെ നാലു വാർഡുകളിലെ ജനങ്ങൾ കുത്തിവെപ്പിനും മറ്റ് ചികിത്സക്കും ഇപ്പോഴും ഈ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. എം.എൽ.എ, എം.പി, ഫണ്ട് തുടങ്ങിയവയോ പഞ്ചായത്ത് വികസനഫണ്ടും ഉപയോഗിച്ച് സത്വരമായി കേന്ദ്രം പുതുക്കി പണിയണമെന്നാണ് പ്രദേശവാസികളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും ആവശ്യം.
