പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ  കിഴക്കഞ്ചേരി പഞ്ചായത്ത്‌ തല സെമിനാറും ഭക്ഷ്യ മേളയും നടന്നു

Share this News

പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ  കിഴക്കഞ്ചേരി പഞ്ചായത്ത്‌ തല സെമിനാറും ഭക്ഷ്യ മേളയും നടന്നു.വനിതാ-ശിശു വകുപ്പ് കിഴക്കഞ്ചേരി ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതിയോടനുബന്ധിച്ച് സെപ്റ്റംബർ ഒന്ന് മുതല്‍ 30 വരെ പോഷണ്‍ മാ ആചരിക്കുന്നതിന്റെ ഭാഗമായി  പഞ്ചായത്ത്‌ തല സെമിനാറും ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. 
കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്‌  ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത്‌ പ്രസിഡന്റ് കവിത മാധവൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി രാധാകൃഷ്ണൻ  പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നി ഏലിയാസ് മുഖ്യ പ്രഭാഷണം നടത്തി. ഫാമിലി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോക്ടർ ഷീന സ്റ്റാർലിൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രവീന്ദ്രൻ, പഞ്ചായത്ത്‌ അംഗങ്ങളായ സലിം പ്രസാദ്,മറിയക്കുട്ടി,രതിക മണികണ്ഠൻ പഞ്ചായത്ത്‌ സെക്രട്ടറി ഹരിദാസ്,ഐ സി ഡി എസ് സൂപ്പർ വൈസർ സുഭാഷിണി  ഐ.സി.ഡി.എസ്, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Share this News
error: Content is protected !!