Share this News

പെരുമാട്ടി ഉത്സവ് 2K22 സമാപിച്ചു.പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 3, 4, 5 തീയതികളിലായി സംഘടിപ്പിച്ച പെരുമാട്ടി ഉത്സവ് 2K22 സമാപിച്ചു. അവസാന ദിവസം പ്രസിദ്ധ നാടന്‍പാട്ട് കലാകാരനായ ജനാര്‍ദ്ദനന്‍ പുതുശ്ശേരി അവതരിപ്പിച്ച ഗ്രാമചന്തം പരിപാടി അരങ്ങേറി. സമാപന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ അധ്യക്ഷയായി. കെ. സുരേഷ്, വൈസ് പ്രസിഡന്റ് കൃഷ്ണ കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷീബ, ഉഷാനന്ദിനി, മെമ്പര്‍മാരായ വിനോദ്, ഹസീന, നാരായണന്‍കുട്ടി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ അംബിക, പഞ്ചായത്ത് സെക്രട്ടറി കാഞ്ചന, വി.ഇ.ഒ. നവനീത് എന്നിവര്‍ സംസാരിച്ചു.

Share this News