സംസ്ഥാന ടൂറിസം വകുപ്പും പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി

Share this News

ഡി.ടി.പി.സി. ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. സംസ്ഥാന ടൂറിസം വകുപ്പും പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ജില്ലയിലെ ആറു വേദികളിലായി സെപ്റ്റംബർ 10 വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുന്നത്. പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു.രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിശ്ചയിച്ചിരുന്ന പരിപാടി മഴയെ തുടർന്നാണ് പ്രസന്നലക്ഷ്മിയിലേക്ക് മാറ്റിയത്.

ജില്ലാ കലക്ടർ മൃൺമയി ജോഷി അധ്യക്ഷയായി. പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, പത്മശ്രീ രാമചന്ദ്ര പുലവർ, കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ, അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്ത്, ഡി.ടി.പി.സി. ഡെപ്യൂട്ടി കലക്ടർ അനിൽകുമാർ, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ്, ടി.ആർ. അജയൻ,
എന്നിവർ സംസാരിച്ചു.

തുടർന്ന് അത്താലൂര്‍ ശിവദാസും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കൊച്ചിന്‍ കൈരളി കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേള, സൂപ്പര്‍ മെഗാഷോ എന്നിവ അരങ്ങേറി.


Share this News
error: Content is protected !!