
കിഴക്കഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1997/98 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫസ്റ്റ് ബെൽ ഗ്രൂപ്പിന്റെ സംഗമം കിഴക്കഞ്ചേരി സ്കൂളിൽ വച്ച് ചേരുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു. ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഷീന സ്വാഗതം പറഞ്ഞു.സുൽത്താൻ പ്ലാചിക്കുളമ്പ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ് മിസ്റ്റർ ഷാഹിദ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് സതീഷ്, സുമേഷ്,ഗീത,ഷാജി,
സന്തോഷ്,അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു. ജംഷീദ് ചെറാംപാടം നന്ദി പറഞ്ഞു.സംഗമത്തിൽ സ്കൂളിലേക്ക് ഒരു ഇലക്ട്രിക് ബിൽ സമ്മാനിക്കുകയും വളരെ താഴ്ന്ന പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ പഠനത്തിന്റെ പൂർണ്ണ ചെലവ് ഏറ്റെടുക്കുകയും ചെയ്തു.
പ്രദേശിക വാർത്ത whatsappൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU