ഓണം അവധി നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും തിരക്ക്

Share this News

റിപ്പോർട്ട് : ബെന്നി വർഗ്ഗീസ്

നെന്മാറ ഓണം അവധിയെത്തുടർന്ന് നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹം കാരണം സീതാർകുണ്ട് കേശവൻപാറ കാരപ്പാറ തുടങ്ങിയ ഭാഗങ്ങളിൽ ഇടുങ്ങിയ എസ്റ്റേറ്റ് റോഡുകളിൽ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോത്തുണ്ടി ചെക്ക് പോസ്റ്റിലൂടെ 3650 ഓളം വാഹനങ്ങൾ കടന്നു പോയതായി ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു.പോത്തുണ്ടി ഉദ്യാനത്തിൽ 6300 സഞ്ചാരികൾ വെള്ളിയാഴ്ച മാത്രം സന്ദർശിച്ചു.വൈകിട്ട് 4 മണി മുതൽ പോത്തുണ്ടി വനം ചെക്ക് പോസ്റ്റ് മുതൽ ശിവക്ഷേത്രം വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ഉദ്യാന സന്ദർശനത്തിന് വന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ റോഡരികിൽ തന്നെ പാർക്ക് ചെയ്തത് ഗതാഗതക്കുരുക്ക് വർധിക്കാൻ ഇടയാക്കി.

പുലയംപാറ സീതാർകുണ്ട് എസ്റ്റേറ്റ് റോഡിലാണ് നെല്ലിയാമ്പതിയിൽ ഏറെ ഗതാഗതക്കുരുക്കുണ്ടായ സ്ഥലം.കാരപ്പാറ വെള്ളച്ചാട്ടം കാണാൻ എത്തിയവരുടെ തിരക്കും കാരപ്പാറ മേഖലയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കി.ആഴ്ചകൾക്ക് മുൻപേ നെല്ലിയാമ്പതിയിലെ റിസോർട്ടുകൾ ബുക്കിംഗ് തീർന്നതിനാൽ പുതുതായി വന്നവർക്കാർക്കും താമസ സൗകര്യം ലഭ്യമായില്ല.പോത്തുണ്ടി ഉദ്യാനത്തിൽ സന്ദർശകരുടെ തിരക്ക് മൂലം ബഹുഭൂരിപക്ഷം പേർക്കും സാഹസിക യാത്ര നടത്താൻ കഴിഞ്ഞില്ല.ഓണാവധിക്ക് കെഎസ്ആർടിസിയും സ്പെഷ്യൽ സർവീസ് നെല്ലിയാമ്പതിയിലേക്ക് നടത്തിയിരുന്നു. ഓണത്തോട് അനുബന്ധിച്ച് പോത്തുണ്ടി ഉദ്യാനം കഴിഞ്ഞ മൂന്ന് ദിവസമായി ദീപാലകൃതം ആയിരുന്നു

പ്രാദേശിക വാർത്തകൾ Whats appൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!