Share this News

മലമ്പുഴ ഉദ്യാനത്തിലെ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി.ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തിൽ മലമ്പുഴ ഉദ്യാനത്തിൽ നടന്നുവന്ന ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമായി. സമാപന സമ്മേളനം എ. പ്രഭാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.


തുടർന്ന് ഭാരത് ഭവന്റെ സംഘാടനത്തില്‍ ജമ്മു-കശ്മീര്‍, ഹരിയാന, മണിപ്പൂര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കലാസംഘങ്ങൾ അവതരിപ്പിച്ച ഇന്ത്യന്‍ വസന്തോത്സവം അരങ്ങേറി. കൂടാതെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ പാലക്കാട് എസ്.എല്‍.എസ്. ലൈവ് മീഡിയയുടെ ഡി.ജെ. ആന്‍ഡ് വാട്ടര്‍ ഡ്രമ്മും നടന്നു. കലാപരിപാടികൾ വീക്ഷിക്കാൻ നിരവധി പേർ എത്തിയിരുന്നു.


Share this News