
വടക്കഞ്ചേരി എസ്. എൻ. ഡി. പി. യൂണിയന്റെ 168 -ാം മത് ഗുരുജയന്തി ആഘോഷവും ശ്രീനാരായണ ധർമ്മോത്സവവും പ്രീതി നടേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീനാരായണധർമ്മപ്രചരണം ആധുനിക കാലഘട്ടത്തിന്റ അനിവാര്യതയാണെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ഇന്ന് സമൂഹത്തിൽ നടമാടുന്ന തിന്മകൾക്കെതിരെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിമന്ത്രമായി ഈ ലോകത്തിന് കൊടുക്കുവാനുള്ള സന്ദേശമാണ് ശ്രീനാരായണധർമ്മം എന്നും കാലാനുവർത്തിയായിട്ടുള്ള ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഇന്ന് ഈ സമൂഹത്തിന് പകർന്നു കൊടുക്കുവാനുള്ള ചരിത്രപരമായ നിയോഗം എസ്. എൻ. ഡി. പി. യോഗത്തിനാണെന്നും അതിന്റ ഭാഗമായി 2024 വർഷം ആവുമ്പോഴേക്കും എല്ലാ ഭവനങ്ങളിലും ശ്രീനാരായണ ധർമ്മം എത്തിക്കുകയാണ് ശ്രീനാരായണ ധർമ്മോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രീതി നടേശൻ പറഞ്ഞു. യൂണിയൻ സെക്രട്ടറി കെ. എസ്. ശ്രീജേഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം. ആർ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/JxMmTTWxnqh1xGFJACdGjt

